സൂസപാക്യം പിതാവിന്റെ സർക്കുലറിൽ വിശദീകരണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സർക്കുലറിൽ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്.

സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളിൽ നിന്ൻ മാറി നിൽക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആർ‌ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 വയസ്സ് തികയുന്ന അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതിനു മുൻപ് ആരോഗ്യപരമായിട്ടുള്ള കാരണങ്ങൾ കൊണ്ടാണ് താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുന്നതെന്നും പി‌ആർ‌ഓ മോൺ. സി ജോസഫ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.