ലാറ്റിന്‍ അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നു 

ഡോണള്‍ഡ് ട്രംപ് 2017 ജനുവരിയില്‍ പ്രസിഡന്റായി അംഗീകാരം ലഭിച്ചതിനു ശേഷം യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കയുടെ ഹോംലാന്‍ഡ് സെക്യൂരിറ്റി പിടികൂടിയത് 37,000 ത്തോളം ആളുകളെയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ യുഎസ് 200 ശതമാനം അധികമാണ്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 300 ശതമാനമായി ഉയര്‍ന്നു, തടവുകാരുടെ എണ്ണം 700 ശതമാനമായും ഉയര്‍ന്നു.

അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവരുടെ എണ്ണം പുനര്‍നിര്‍മിക്കുകയും പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യുന്ന മേഖലകളില്‍ കുറഞ്ഞു എന്ന് ടെക്‌സസിലെ ബ്രൗണ്‍സ് വില്ലിന്റെ അതിരൂപതയുടെ ബിഷപ്പ് ഡാനിയല്‍ ഫ്‌ലോറസ് പറഞ്ഞു.

ലാറ്റിനമേരിക്കന്‍ പൗരന്മാരും സഭാ അധികൃതരും യുഎസ് ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നവരാണ്. എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവരെ പ്രതിനിധാനം ചെയ്യുന്ന കോണ്‍സുലേറ്റുകളുമായി വ്യക്തിപരമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഉദാഹരണത്തിന് എല്‍ സാല്‍വഡോറില്‍ നിന്നുള്ള എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ