ലത്തീൻ ഒക്ടോബർ 13 ലൂക്കാ 11:27-28 മഹത്തായ ഭാഗ്യം

അവന്‍ പറഞ്ഞു:ദൈവവചനം കേട്ട്‌ അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍. (ലൂക്കാ 11 : 28)

മറിയം യേശുവിനെ രണ്ട് വിധത്തിൽ തന്നിൽ വഹിച്ചു; ഉദരത്തിലും ഹൃദയത്തിലും.  അല്ലെങ്കിൽ മറിയത്തിന്റെ ശാരീരിക – ആത്മീയ മാതൃത്വം. മറിയത്തിന്റെ മഹത്വം യേശുവിനെ ഉദരത്തിൽ വഹിച്ചത്തിലൂടെയുള്ള ശാരീരികമാതൃത്വം അല്ല, മറിച്ചു ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞ് വചനത്തെ ഹൃദയത്തിൽ വഹിച്ച ആത്മീയമാതൃത്വം ആണ്.

മറിയത്തെ പോലെ വചനത്തെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ നാമും ഭാഗ്യം (Blessedness) ഉള്ളവരാകുന്നു. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.