പിമ്പന്മാര്‍ മുമ്പന്മാരാകും എന്നതുകൊണ്ട് ഈശോ അര്‍ത്ഥമാക്കുന്നതെന്ത്

സുവിശേഷത്തില്‍ പലയിടത്തും കാണുന്ന വചനമാണ്, മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്നത്. തന്റെ കൃഷിയിടത്തിലേയ്ക്ക് ജോലിക്കാരെ വിളിച്ച് ആദ്യം വന്നവര്‍ക്കും അവസാനം വന്നവര്‍ക്കും ഒരേ കൂലി കൊടുത്ത കൃഷിക്കാരന്റെ ഉപമയിലൂടെയാണ് ഈശോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ആര്‍ക്കായാലും തോന്നും കൃഷിയുടമ ചെയ്തത് ന്യായമല്ല എന്ന്. എന്നാല്‍ ഈശോ അയാളുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. പക്ഷപാതത്തെ ന്യായീകരിക്കുകയാണോ ഈശോ അവിടെ ചെയ്തത്. ഒരിക്കലുമല്ല. ഈശോ ഈ ഉപമ പറഞ്ഞ സാഹചര്യം ആദ്യം മനസിലാക്കണം. വി. മത്തായിയുടെ സുവിശേഷത്തില്‍ സ്വത്ത് ഉപേക്ഷിക്കാന്‍ തയാറാവാതെ മടങ്ങിയ ധനികനായ യുവാവിന്റെ ഉപമയ്ക്ക് ശേഷം ശിഷ്യന്മാര്‍ ഈശോയോട് ചോദിച്ചു, എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുക എന്ന്. ആ ധനികനായ യുവാവിനേക്കാള്‍ മികച്ചവരാണ് തങ്ങള്‍ എന്ന ചിന്തയാണ് ശിഷ്യന്മാരെക്കൊണ്ട് അപ്രകാരം ചോദിപ്പിച്ചതെന്ന് മനസിലാക്കിയ ശേഷമാണ് ഈശോ തന്റെ വയലിലേക്ക് ജോലിക്കാരെ വിളിച്ച വീട്ടുമസ്ഥന്റെ ഉപമ വിശദീകരിച്ചത്.

അതുകൊണ്ടാണ് ഈശോ പറഞ്ഞത് ‘ സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക’ എന്ന്. ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടത് ഇതാണ്, അപരനെ വിധിക്കാന്‍, അയാള്‍ എത്ര കുറവുകള്‍ ഉള്ളവനാണെങ്കിലും, നമുക്ക് അവകാശമില്ല. വിധിക്കുന്നവന്‍ ദൈവമാണ്. അവിടുത്തെ ചിന്തകളാകട്ടെ, മാനുഷികമല്ല, ദൈവികവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.