മദ്ധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തില്‍

കോപ്റ്റിക് സഭയിലെ ഏറ്റവും വലിയ ദേവാലയം ഇനി ഈജിപ്തില്‍. കെയ്റോയിലെ പുതിയ ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ച നടന്നു. ശുശ്രൂഷകള്‍ക്ക് കോപ്റ്റിക്ക് സഭാതലവന്‍ പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നൂറുകണക്കിന് വിശ്വാസികളുടേയും കോപ്റ്റിക്ക് മെത്രാന്മാരുടെയും വൈദികരുടെയും സാന്നിധ്യത്തിലായിരുന്നു കൂദാശകര്‍മ്മം. ഒപ്പം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദേവാലയം ആശീര്‍വദിച്ചതിനു ശേഷമുള്ള ആദ്യ ബലിയര്‍പ്പണം കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുന്ന ജനുവരി ഏഴിനാകും നടക്കുക.

പ്രഥമ ദിവ്യബലിയര്‍പ്പണത്തിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റും കോപ്റ്റിക്ക് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമനും എല്ലാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട്. ശക്തമായ ക്രൈസ്തവ പീഡനം നടക്കുന്ന ഈജിപ്തിലെ വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ദേവാലയത്തിന്റെ പൂര്‍ത്തീകരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.