ഭൂ​മി ഇ​ട​പാ​ട്: വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാൻ കമ്മിറ്റിയെ നിയോഗിച്ചു 

കൊ​​​ച്ചി:എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഭൂ​മി ഇ​ട​പാ​ടു പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണുവാനും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന  സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ കൺവീനർ ആയി  ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാട്ടിനെ നിയോഗിച്ചു.

എ​​ത്ര​​യും പെ​​ട്ടെ​​ന്ന്  വിഷയത്തെ കുറിച്ച് പഠിച്ച്  ആ​​​വ​​​ശ്യ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി പ​​​രി​​​ഹാ​​​രം കണ്ടെത്തുവാൻ സിനഡ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു ക​​​മ്മി​​​റ്റി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ് 13നു ​​​സ​​​മാ​​​പി​​​ക്കും

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.