മാർ കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിശ്വാസി സമൂഹം ഏറ്റെടുക്കും: ലെയ്റ്റി കൗൺസിൽ

ആരുടേയും വിരട്ടലും ഭീഷണിയും ക്രൈസ്തവരോട് വേണ്ടെന്നും സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറം ശക്തികൾ ഇടപെടേണ്ടതില്ലെന്നും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി. സി. സെബാസ്റ്റ്യന്‍.

ക്രൈസ്തവ സഭയുടെ പിതാക്കന്മാര്‍ സഭാ സമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദേശങ്ങളും പങ്കുവെയ്ക്കും. അത് പുതുമയുള്ള കാര്യമല്ല. അതിനെ പൊതു സമൂഹത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ക്രൈസ്തവരെ മര്യാദ പഠിപ്പിക്കുവാൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് കുട പിടിക്കുന്നവാറായി ചില രാഷ്ട്രീയ പാർട്ടികൾ അധഃപതിക്കുന്നത് ദുഖകരമാണ്.

വരാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സഭാ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയ മാർ കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിശ്വാസി സമൂഹം ഏറ്റെടുക്കുമെന്നും ഭീകര പ്രസ്ഥാനങ്ങൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ പൊതു സമൂഹം അണിനിരക്കുമെന്നും വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.