എന്തിനാണ് മാതാവ് അന്ന് ആ കുട്ടികള്‍ക്കു മുന്നില്‍ കരഞ്ഞത് ?

1846 സെപ്തംബര്‍ 19-നാണ് ഫ്രാന്‍സിലെ ലാസെലെറ്റില്‍ പരിശുദ്ധ കന്യകാമറിയം രണ്ട് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. മുമ്പ് പല പ്രത്യക്ഷീകരങ്ങളിലും നിന്ന് വ്യത്യസ്തമായി, മാതാവ് അന്ന് അവിടെ കുട്ടികള്‍ക്കു മുമ്പില്‍ കരഞ്ഞു. എന്തിനായിരുന്നു മാതാവ് കരഞ്ഞത്?

ഞായറാഴ്ച ആചരണത്തിനു കൊടുക്കേണ്ട വിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാത്തതു കൊണ്ടായിരുന്നു മാതാവ് അന്ന് കരഞ്ഞത് എന്നാണ് ചരിത്രം പറയുന്നത്. കര്‍ത്താവിന്റെ ദിവസമായി ആചരിക്കേണ്ട ഞായറാഴ്ച പലരും അലസമായി ചെലവഴിക്കുന്നതും സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നതും അമ്മയെ സങ്കടപ്പെടുത്തി. പലരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോലും വരാറില്ല. ആറു ദിവസം നിങ്ങള്‍ക്ക് ജോലി ചെയ്യാനായി അനുവദിച്ചിട്ടില്ലേ. ഏഴാം ദിവസം കര്‍ത്താവിനു വേണ്ടി നീക്കിവച്ചു കൂടെ. എന്നാല്‍ ആരും അങ്ങനെ ചെയ്യുന്നില്ല. ഞായറാഴ്ചകളില്‍ ഏതാനും വൃദ്ധര്‍ മാത്രമാണ് കുര്‍ബാനയ്ക്കായി വരുന്നത്. മാതാവ് ഇങ്ങനെ പറഞ്ഞ് ഏങ്ങലടിച്ചു കരഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ട് മറക്കാതിരിക്കാം. ഞായറാഴ്ചകളില്‍ മാത്രമല്ല, സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കാം. സ്വര്‍ഗത്തെ സന്തോഷിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.