നാടിനു കരുതലായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവക സമൂഹം

അതിരൂക്ഷമായ കോവിഡ്‌ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിനു കരുതലൊരുക്കുകയാണ്‌ കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം.

ഇടവക നടപ്പിലാക്കുന്ന വിവിധ സഹായപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണോദ്‌ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. ആദ്യദിനത്തില്‍ ഭക്ഷ്യകിറ്റുകളും മെഡിക്കല്‍ കിറ്റുകളുമുള്‍പ്പടെ ഒന്നര ലക്ഷത്തോളം രൂപയാണ്‌ ഇടവക ചിലവിട്ടത്‌.

വികാരി ഫാ. ജേക്കബ്‌ തടത്തിലിന്റെ നേതൃത്വത്തില്‍ ഓക്‌സിമീറ്റര്‍, ഭക്ഷ്യകിറ്റുകള്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്‌ക്കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയവ വിതരണം ചെയ്യുകയും വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയുമാണ്‌ കുറുമുള്ളൂര്‍ ഇടവക. സണ്‍ഡേ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജോസ്‌ മലേപ്പറമ്പില്‍, കൂടാരയോഗ ജനറല്‍ സെക്രട്ടറി സിറിയക്‌ താന്നിത്തടത്തില്‍, വാര്‍ഡ്‌ മെമ്പര്‍ ജോസ്‌ കിടങ്ങയില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു.

വ്യക്തികളുടെയും സംഘടനകളുടേയും സഹകരണത്തോടെ കുറുമുളളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ റിലീഫ്‌ പ്രൊജക്‌ട്‌ എന്ന പേരില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇടവക ജനങ്ങള്‍.

ഫാ. ജേക്കബ്‌ തടത്തില്‍, വികാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.