കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 16

യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം യേശുവിനോടൊപ്പം കുരിശിൽ തൂങ്ങി മരിക്കുക എന്നതാണ്. അതിനപ്പുറവും ഇപ്പുറവും ഒരർത്ഥവും ഇല്ല. ക്രൂശിതനാകാനാണ് ക്രൈസ്തവൻ വിളിക്കപ്പെട്ടിരിക്കുന്നത്.

ക്രൂശിക്കപ്പെടുമ്പോഴും, ചന്ദനമരം അതിനെ മുറിച്ചിടുന്ന മഴുവിനെപ്പോലും സുഗന്ധപൂരിതമാക്കുന്നതു പോലെ, ‘പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ’ എന്ന് പ്രാർത്ഥിക്കാൻ സാധിക്കുന്ന വ്യവസ്ഥ വയ്ക്കാത്ത സ്നേഹത്തിന്റെ ചക്രവാളത്തിലേക്ക് പറന്നുയരാൻ നാമോരോരുത്തർക്കും സാധിക്കണം. അപ്പോഴാണ് നമ്മുടെയും ജീവിതബലി അർത്ഥപൂർണ്ണമായി തീരുന്നത്.

Concept: Fr. Harish Jose, CMl

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.