ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ച് കുറവിലങ്ങാട്

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്: ആ​​​​ഗോ​​​​ള ​​മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ കുറവിലങ്ങാട് സന്ദര്‍ശിക്കാന്‍ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​യ്ക്കു ക്ഷ​​​​ണം. പാപ്പ കുറവിലങ്ങാട് സന്ദര്‍ശിക്കണം എന്ന ആഗ്രഹം  കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ആ​​​​ർ​​​​ച്ച്ഡീ​​​​ക്ക​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന ദേ​​​​വാ​​​​ല​​​​യം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ അ​​​​റി​​​​യി​​​​ച്ചു. കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മു​​​​ൻ അ​​​​സി.​​​​വി​​​​കാ​​​​രി ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ പാ​​​​റേ​​​​ക്കാ​​​​ട്ടു​​​​വ​​​​ഴി​​​​യാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ക്ഷ​​​​ണ​​​​പ​​​​ത്രം ന​​​​ൽ​​​​കി കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ടേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​ത്. ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ ക്ഷ​​​​ണ​​​​പ​​​​ത്ര​​​​മാ​​​​ണ് ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ർ​​​​പാ​​​​പ്പാ​​​​യ്ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്.

ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ പാപ്പയെ സന്ദർശിച്ച അവസരത്തില്‍  മരി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്ട് സേ​​​​വ​​​​നം ചെ​​​​യ്ത​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ചു. അപ്പോള്‍  ഈ ​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​ട​​​​ർ​​​​ന്നാ​​​​ണ് സ്വ​​​​കാ​​​​ര്യ​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ രേ​​​​ഖാ​​​​മൂ​​​​ലം ക്ഷ​​​​ണ​​​​പ​​​​ത്രം ന​​ൽ​​കി​​യ​​ത്. സ​​​​ന്തോ​​​​ഷ​​​​സൂ​​​​ച​​​​ക​​​​മാ​​​​യി തി​​​​രു​​​​സ്വ​​​​രൂ​​​​പം കൈ​​​​മാ​​​​റു​​ക​​യും ചെ​​യ്തു. ത​​​​ടി​​​​യി​​​​ൽ​​ തീ​​​​ർ​​​​ത്ത രൂ​​​​പ​​മാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. ഒ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ​​​​ത്ത​​​​ന്നെ പ​​​​രി​​​​ശു​​​​ദ്ധ ദൈ​​​​വ​​​​മാ​​​​താ​​​​വ് പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​മെ​​​​ന്നും സീ​​​​റോ​​ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ ആ​​​​ർ​​​​ച്ച്ഡീ​​​​ക്ക​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന ദേ​​​​വാ​​​​ല​​​​യ​​​​മെ​​​​ന്നും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്.

വി​​​​ശ്വാ​​​​സിമൂ​​​​ഹ​​​​ത്തി​​​​ന് അ​​​​നു​​​​ഗ്ര​​​​ഹാ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​രു​​​​ന്ന​​​​താ​​​​യും മാ​​​​ർ​​​​പാ​​​​പ്പ അ​​​​റി​​​​യി​​​​ച്ചു. ഇടവകയിലെ കുടുംബങ്ങളുടെ പേരിൽ പാപ്പയ്ക്ക് നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.