‘കുന്തുരുക്കം’ പുസ്തകത്തിന്റെ ഓഡിയോ വേര്‍ഷന്‍ കേള്‍ക്കാം

സഹനത്തിന്റെ തീച്ചൂളയില് എരിയുന്നവര്ക്കും പ്രിയപ്പെട്ടവരുടെ വേര്പാടില് വിലപിക്കുന്നവര്ക്കും സങ്കടങ്ങളുടെ മദ്ധ്യേ നിരാശരായവര്ക്കും പ്രതീക്ഷയും പ്രകാശവും പകരുന്ന ‘കുന്തുരുക്കം’ പുസ്തകത്തിന്റെ ഓഡിയോ വേര്ഷന്.*

ജീവിതം, സഹനം, മരണം, പുനരുത്ഥാനം എന്നീ വിഷയങ്ങളില് കേന്ദ്രീകൃതമായ, അനേകായിരം ആളുകള്ക്ക് ഇതിനോടകം ആശ്വാസമായി മാറിയ, അതിമനോഹരമായ പുസ്തകം ഗ്രന്ഥകാരന്റെ ശബ്ദത്തില് നിങ്ങളിലേയ്ക്ക് എത്തുന്നു.

“ഇതെന്റെ ധ്യാനവും കണ്ണീരുമാണ്” – ജി. കടൂപ്പാറയില്.

ആമുഖം ഉള്‍പ്പെടെ 20 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഓരോ ദിവസവും ഓരോ അധ്യായമാണ് ലൈഫ് ഡേ – യുടെ ചാനലിലൂടെ എത്തുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.