കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ ഇന്ന്

കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ ഇന്ന് വൈകിട്ട് നാലിന് നടക്കും. വിശുദ്ധന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ഇറ്റലിയിലെ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ബസിലിക്കയിൽ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പ് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പ്രതിഷ്ഠിക്കും.

ദേവാലയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പേടകത്തിൽ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. പള്ളിയുടെ ശതാബ്‌ദി സമാപനവും തിരുനാളും 20 വരെ ആഘോഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.