കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി

കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഇന്നലെ രാവിലെ 11ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള കല്‍പന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കര്‍ദ്ദിനാള്‍ കൈമാറി.

ഇംഗ്ലീഷിലുള്ള കല്‍പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തൂരും മലയാളത്തിലുള്ള പരിഭാഷ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് പാടിയത്തും വായിച്ചു. വികാരി റവ.ഡോ. മാണി പുതിയിടത്തെ ആര്‍ച്ച് പ്രീസ്റ്റായി നിയമിച്ചുകൊണ്ടുള്ള കല്പന ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തുര്‍ വായിക്കുകയും ആര്‍ച്ച് പ്രീസ്റ്റിനു കൈമാറുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.