കേരള സോഷ്യൽ സർവ്വീസ് ഫോറം – മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ട് പുരസ്‌ക്കാരം സമ്മാനിച്ചു

കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറം കേരളത്തിലെ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്കായി ഏർപ്പെടുത്തിയ മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ടിനുള്ള പുരസ്‌ക്കാരം കൊല്ലം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് (QSSS) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് കൊല്ലം സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

അടിച്ചിറ ആമോസ് സെന്ററിൽ നടത്തപ്പെട്ട ചടങ്ങിൽ QSSS ഡയറക്ടർ ഫാ. അൽഫോൻസ് എസ്. സീറോ മലബാർ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിലിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ, കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ്‌ മാവുങ്കൽ, പ്രോഗ്രാം ഓഫീസർ സി. ജെസ്സീന എസ്.ആർ.എ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫാ. ജേക്കബ്‌ മാവുങ്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.