ശ്രീ. കാനായി കുഞ്ഞിരാമനോടൊപ്പം മത്സരിച്ചു ചിത്രം വരച്ച് കുട്ടികൾ

കടൽ സംസ്കാരത്തെയും തീര സംരക്ഷണത്തെയും തീര ശുചിത്വത്തെയും ആസ്പദമാക്കി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽ നിന്നും ഇരുനൂറോളം കുട്ടികൾ ഒത്തുകൂടിയ ചിത്രരചനാ മത്സരത്തിൽ ശ്രീ കാനായി കുഞ്ഞിരാമൻ സാർ തന്നെ മത്സ്യകന്യക ശില്പത്തിന് സമീപംവച്ച് ഒരു ചിത്രം വരച്ചു കൊണ്ടു മത്സരത്തിന് തുടക്കം കുറിച്ചു. സാറിന്റെ ചിത്രം വര കണ്ടതോടെ കുട്ടികളും ആവേശത്തോടെ ചിത്രം വരച്ചു.

ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മീഡിയ കമ്മീഷനും ഒരുമിച്ച് നടത്തിയ മത്സരത്തിന് കാഴ്ചക്കാരായും പങ്കാളികളായും കുട്ടികളോടൊപ്പം നിരവധി പേരാണ് ശംഖുമുഖം മത്സ്യകന്യക പാർക്കിൽ എത്തിച്ചേർന്നത്. വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാദർ ഡൈസൻ അധ്യക്ഷതവഹിച്ച ചടങ്ങുകൾക്ക് ശേഷം, പൂന്തുറ വിഴിഞ്ഞം പള്ളിത്തുറ അഞ്ചുതെങ്ങ് കഠിനംകുളം സ്കൂളുകളിൽനിന്നും തിരുവനന്തപുരം നഗരത്തിലെ മറ്റുപല സ്കൂളുകളിൽനിന്നുമുള്ള കുട്ടികൾ ശ്രി കാനായി കുഞ്ഞിരാമൻ സാറിനൊപ്പം വരച്ചു.

കടലും കടൽ മനുഷ്യരും തന്റെ സർഗ്ഗ ജീവിതത്തിന് പ്രചോദനം ആയിരുന്നു എന്ന് ശ്രീ കാനായി കുഞ്ഞിരാമൻ സാർ പറഞ്ഞു. കല എന്നതൊരു ഭാഷയാണ്. ആ ഭാഷയുപയോഗിച്ചു മനുഷ്യനെ രസിപ്പിക്കുക, മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് എന്റെ കലയുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു.

അരികുകളിലേക്ക് തള്ളപ്പെടേണ്ടവരല്ല കടലും കടൽ ജീവിതങ്ങളും എന്ന തിരിച്ചറിവ് പൊതുസമൂഹത്തിൽ ഉണ്ടാകണമെന്ന് ഫാ. ഡൈസൻ പറഞ്ഞു.

കെആർഎൽസിസി സംഘടിപ്പിക്കുന്ന സമുദായ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.