ആശുപത്രിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കോവിഡ് രോഗിയെ കൊലപ്പെടുത്തി

കോവിഡ് രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന രോഗിയെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കോവിഡ് രോഗി കൊലപ്പെടുത്തി. പ്രാർത്ഥിച്ചുകൊണ്ടിരുന്ന ലാൻകാസ്റ്റർ നിവാസിയായ 82-കാരനായ ഡേവിഡ് ഹെർണാണ്ടസ് ഗാർസിയയെ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത്. അമേരിക്കൻ ഐക്യനാടായ കാലിഫോർണിയയിലെ ലാൻകാസ്റ്റര്‍, ആന്റലോപ് വാലി ആശുപത്രിയിലാണ് സംഭവം.

കോവിഡ് രോഗികളായിരുന്ന രണ്ടുപേർ ഒരു മുറിയിലായിരുന്നു ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന മാർട്ടിനെസ് ആണ് കൊല നടത്തിയത്. കൊലപാതകം, മതപ്രേരിത വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാർട്ടിനെസിന് 28 വർഷം വരെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. ഇവർ തമ്മിൽ മുൻപരിചയം ഇല്ലായിരുന്നു. ഡേവിഡ് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോളാണ് മാർട്ടിനെസ് അദ്ദേഹത്ത കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.