ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ കോട്ടയം അതിരൂപത മലങ്കര റീജിയൺ വികാരി ജനറാൾ

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ മലങ്കര റീജിയണിന്റെ പുതിയ വികാരി ജനറാളായി ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിലിനെ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിയമിച്ചു. നിലവിൽ, കോട്ടയം അതിരൂപതയിലെ റാന്നി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയാണ്.

കറ്റോട് ഇടവക കുരിശുമ്മൂട്ടിൽ അലക്‌സാണ്ടർ – അച്ചാമ്മ ദമ്പതികളുടെ പുത്രനാണ് ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ. മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റർ ഡയോസിഷൻ സെമിനാരിയിൽ നിന്നും ഫിലോസഫി പഠനവും തീയോളജി പഠനവും പൂർത്തിയാക്കിയ ഫാ. ജോർജ്ജ്, 1987 ഡിംസംബർ 27-ന് പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്റ്റ്യൻ ഐക്കണോഗ്രഫിയിൽ ലെബനൻ ഹോളി സ്പിരിറ്റ് മറോണെറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.