കോട്ടയം കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്: അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ നവ അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കോപ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. തോമസ് ഇടത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ബിബീഷ് ഓലിക്കാമുറിയില്‍, ട്രഷറര്‍ ബിജു സി.ജെ, ശ്രീ. റ്റോം കരികുളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ പാല അസി. പ്രൊഫ. ഡോ. അലക്‌സ് കാവുകാട്ട്, ബിജുമോന്‍ പി.കെ. തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത അഭി മാര്‍ മാത്യു മൂലക്കാട്ട് സമാപന സന്ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.