കോട്ടയം അതിരൂപതാ സ്ഥാപന ദിനാചരണവും ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സമാപനവും

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29 -ന് വി. പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗ ജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111 -ാം വാർഷിക ദിനാചരണവും 1921 -ലെ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ആഗസ്റ്റ് 29 ഞായറാഴ്ച റാന്നി സെന്റ് തെരേസാസ് പള്ളിയിൽ സംഘടിപ്പിക്കും.

കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെ ദിനാചരണത്തിനു തുടക്കമാകും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വചനസന്ദേശം നൽകും. ഉച്ച കഴിഞ്ഞ് 1.30 -ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിർവ്വഹിക്കും. വൈദിക-സമർപ്പിത-അത്മായപ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

അതിരൂപതയിൽ വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. അതിരൂപതയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവും മലങ്കര പുനരൈക്യ ചരിത്രാവതരണവും നടത്തപ്പെടും. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിക്കുന്ന അതിരൂപതാതല പരിപാടികളിൽ ഓൺലൈനിലൂടെ പങ്കെടുക്കുവാൻ എല്ലാ ക്‌നാനായ സമുദായാംഗങ്ങൾക്കും അവസരമൊരുക്കുന്നതാണെന്ന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ജനറാൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.