കോട്ടയം അതിരൂപതാ സ്ഥാപന ദിനാചരണം ആഗസ്റ്റ് 29-ന്

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29-ന് വി. പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗക്കാർക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 110-ാം വാർഷിക ദിനാചരണം ആഗസ്റ്റ് മാസം 29-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു.

അന്നേദിവസം അതിരൂപതയിലെ ഇടവക ദൈവാലയങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൃതജ്ഞതാബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, അതിരൂപതാ പ്രതിനിധികൾ എന്നിവർ ശുശ്രൂഷകളിൽ പങ്കുചേരും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന അതിരൂപതാതല പരിപാടികളില്‍ ഓൺലൈനിലൂടെ എല്ലാവർക്കും പങ്കെടുക്കുവാൻ അവസരമൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.