കോട്ടയം പട്ടണത്തിലെ അശരണർക്ക് സൗജന്യ കോവിഡ് വാക്‌സിനേഷന് സംവിധാനമൊരുക്കി കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷൻലീഗ്

കോട്ടയത്ത് തെരുവോരങ്ങളിലുള്ള അശരണർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സൗജന്യമായി ലഭ്യമാക്കി കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് സംഘടന. കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് ‘കാരുണ്യസ്പർശം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

സി.എം.എൽ പ്രസിഡന്റ് റിക്കി കോച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, മുനിസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ, മുനിസിപ്പൽ കൗൺസിലർമാരായ റ്റി.സി. റോയി, ശ്രീമതി ഷൈനി ഫിലിപ്പ്, സി.എം.എൽ അതിരൂപതാ ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, സെക്രട്ടറി ശ്രേയ ജോസ് എന്നിവർ പ്രസംഗിച്ചു.

അശരണരായ വ്യക്തികൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും പ്രഥമശുശ്രൂഷയും സി.എം.എൽ -ന്റെ നേതൃത്വത്തിൽ ലഭ്യമാക്കി. കാരിത്താസ് താഴത്തങ്ങാടി ആശുപത്രിയിലെത്തിച്ചാണ് സൗജന്യ വാക്‌സിനേഷൻ ലഭ്യമാക്കിയത്.

ഫാ. റ്റിനേഷ് പിണർക്കയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.