തീവ്രവാദം വിമർശിക്കപ്പെടുന്നതിലെ അസഹിഷ്ണുത അവസാനിപ്പിക്കണം: കോതമംഗലം രൂപത

മതത്തിന്റെ മറവിൽ സമൂഹത്തിൽ ഉയർന്ന വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തത് സമൂഹത്തിൽ നന്മ കാംക്ഷിക്കുന്ന ഏവരും സ്വീകരിച്ചെന്ന് കോതമംഗലം രൂപത. ബിഷപ്പിന്റെ ഭാഗത്ത് നിന്നും മതസ്പർദ്ധ കണർത്തുന്ന ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.

സമൂഹത്തിൽ ഉയർന്ന വരുന്ന തെറ്റായ പ്രവണതകൾക്കെതിരെ അതിസൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപത ജാഗ്രതാ സമിതി അഭിനന്ദിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപതാ ജാഗ്രതാ സമിതി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.