കൊറിയന്‍ രക്തസാക്ഷിയുടെ രണ്ടാം ജന്മശതാബ്ദി, വത്തിക്കാനില്‍ ദിവ്യബലി

കൊറിയക്കാരനായ പ്രഥമ കത്തോലിക്കാ വൈദികനും രക്തസാക്ഷിയുമായ വി. ആന്‍ഡ്രൂ കിം തയെഗോണിന്റെ രണ്ടാം ജന്മശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കപ്പെടും. ഈ വിശുദ്ധന്റെ ജന്മദിനമായ ആഗസ്റ്റ് 21-ന് അതായത് ഇന്ന് വൈകുന്നേരം വത്തിക്കാനില്‍ വി. പത്രോസിന്റെ ബസിലിക്കയില്‍ ആയിരിക്കും കൊറിയന്‍ ഭാഷയിലുള്ള ഈ ദിവ്യബലി.

വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലാസ്സറുസ് യു ഹ്യൂംഗ് സിക്ക് ആയിരിക്കും മുഖ്യകാര്‍മ്മികന്‍. മുപ്പതോളം വൈദികരും സമര്‍പ്പിതരും അത്മായരുമുള്‍പ്പെടെ എഴുപതോളം പേരും ഇതില്‍ സംബന്ധിക്കും. പരിശുദ്ധ സിംഹാസനത്തിനു വേണ്ടി കൊറിയ നിയമിച്ചിട്ടുള്ള സ്ഥാനപതിയും പങ്കെടുക്കുമെന്നു കരുതുന്നു.

ദക്ഷിണ കൊറിയയില്‍ 1821 ആഗസ്റ്റി 21-ന് ജനിച്ച വി. ആന്‍ഡ്രൂ കിം തയെഗോണ്‍, 1846 സെപ്റ്റംബര്‍ 16 -നാണ് രക്തസാക്ഷിയായത്. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെയും മറ്റ് 102 കൊറിയന്‍ രക്തസാക്ഷികളെയും 1984 മെയ് 6 -ന് വിശുദ്ധരായി പ്രഖ്യാപിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.