അധികം ഉണ്ടോ? എങ്കില്‍ കൂടൊരുക്കാന്‍ സഹായിക്കാം !

    കേരളത്തെ മൊത്തത്തില്‍ വിഴുങ്ങിയ ഒരു പ്രളയമാണ് കടന്നു പോയത്. കേരളം അതില്‍ നിന്നും കരകയറി വരുന്നതേ ഉള്ളു. ഓരോ മലയാളിയും ഒരു പിഞ്ചു കുഞ്ഞിനെ പോലെ പിച്ച വയ്ച്ചു നടക്കാന്‍ ആരംഭിക്കുകയാണ്. കാലിടറി വീഴാതിരിക്കാനുള്ള സഹായം ഒക്കെ സര്‍ക്കാരും സന്നദ്ധ സംഘടനകളും നല്‍കി വരുന്നുണ്ട്.

    ലോകം മുഴുവന്‍ കേരളത്തിനായി കൈ കോര്‍ത്തപ്പോള്‍ അവര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഇപ്പോഴും നിങ്ങളുടെ മനസിലുണ്ടോ? എന്നാല്‍ ഇത് ഒരു സുവര്‍ണ അവസരമാണ്.

     രണ്ട് ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന് പറയുന്നത് പോലെ ഒന്നാണ് ഇതും. നിങ്ങളുടെ വീട്ടില്‍ അധികം ഉള്ളത് ഇല്ലാത്തവന് നല്‍കുക. അത്രെയേ ഉള്ളു. ഒന്നിലധികം ഗൃഹോപകരണങ്ങള്‍ വീട്ടില്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ‘കൂടൊരുക്കാം’ എന്ന പദ്ധതിയുടെ ഭാഗമാകാം.

    ‘കൂടോരുക്കാം’ എന്ന ഓണ്‍ലൈന്‍ സംരംഭം വഴി ഇത് ആവശ്യക്കാരിലേക്ക് എത്തിക്കാം. പ്രളയത്തില്‍ വീട്ടുപകരണങ്ങളും മറ്റും നഷ്ടപ്പെട്ടവരിലേക്ക് സംഘടന ഇത് എത്തിക്കും.

    പ്രവര്‍ത്തന യോഗ്യമായ ഒന്നിലധികം, എമര്‍ജന്‍സി ലാമ്പുകള്‍, ഇസ്തിരിപ്പെട്ടി, ടേബിള്‍ ഫാന്‍, റീടിംഗ് ലാമ്പ്, മിക്സികള്‍, ഇന്‍ഡക്ഷന്‍ സ്ടൌ, കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍, പാത്രങ്ങങ്ങള്‍, റെഫ്രിജറെറ്റര്‍, അങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാം.

    https://koodorukkam.in/ എന്ന വെബ്സൈറ്റില്‍ കയറി നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള നമ്പര്‍, സ്ഥലം തുടങ്ങിയവ നല്കിയാല്‍ മാത്രം മതിയാകും. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സംഘടനയുടെ വോളന്‍റ്റിയര്‍മാര്‍ എത്തി സാധനങ്ങള്‍ ശേഖരിക്കും. നിങ്ങള്‍ നല്‍കിയ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു അവരിലേക്ക് സാധനങ്ങള്‍ എത്തിക്കും. കഴിയാവുന്ന അത്രെയും സുതാര്യമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഉപയോഗിച്ചതോ പുതിയതോ ആയ ഗൃഹോപകരണങ്ങള്‍ നല്‍കാം. അവ പ്രവര്‍ത്തനക്ഷമം ആയിരിക്കണം എന്ന് മാത്രം.  വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കുന്നതിനാല്‍, നിങ്ങള്‍ സമ്മാനിച്ച ഉപകരണം ആരിലേക്ക് എത്തി എന്ന് കൂടി ദാതാവിന് അറിയാന്‍ സാധിക്കും.

    കേരളത്തെ കൈപിടിച്ച് കയറ്റുന്നതില്‍ നിങ്ങള്‍ക്കും ഇത്തരത്തില്‍ പങ്കാളിയാവാം. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുക.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.