നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തിനായി കരം വിരിച്ച് നൈറ്റ്സ് ഓഫ് കൊളംബസ്

നൈജീരിയയിൽ ക്രൈസ്തവ പീഡനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസ് വ്യാഴാഴ്ച ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആയി കുറഞ്ഞത് 60,000 ത്തോളം ക്രിസ്ത്യാനികളാണ് ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്.

2014 മുതൽ, കത്തോലിക്കാ സാഹോദര്യ, ജീവകാരുണ്യ സംഘടനകൾ മിഡിൽ ഈസ്റ്റിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും വേണ്ടി 25 മില്യൺ ഡോളറിലധികം ചെലവഴിച്ചു. ഭൂരിപക്ഷ-ക്രിസ്ത്യൻ പട്ടണമായ കരേംലേഷിന്റെ പുനർനിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.

നൈജീരിയയിലെ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ഉള്ളവർ കൂടുതൽ അതിക്രമങ്ങൾ നേരിടുന്നുണ്ട്. പലപ്പോഴും ഇസ്ലാമിക തീവ്രവാദികളോടുള്ള ഭീതിയുടെ നിഴലിലാണ് ഇവർ ജീവിക്കുന്നത്. തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളും ഇവിടെ സ്ഥിര സംഭവങ്ങളാണ്. അതിനാൽ ഇറാഖിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ തന്നെ ഇവിടെയും ആവർത്തിക്കുവാനാണ് തീരുമാനം. അമേരിക്കൻ നയതന്ത്രവും മാനുഷിക സഹായവും അവിടെ കൂടുതൽ മാറ്റങ്ങൾക്കു കാരണമാകും എന്ന് കരുതുന്നതായി നൈറ്റ്സ് ഓഫ് കൊളംബസ് അധികൃതർ വ്യക്തമാക്കി.

“ബോക്കോ ഹറാം ഇപ്പോഴും വളരെ സജീവമാണ്. ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തട്ടികൊണ്ടുപോകലും ബോംബ് വർഷിക്കലും ഒക്കെയായി അവർ ഉണ്ട്. റോഡുകളിൽ അവർ മൈനുകൾ സ്ഥാപിക്കുന്നു. ഇത്തരം ഭീകരമായ ചുറ്റുപാടുകളിൽ നിന്ന് ജനങ്ങൾ ഓടി അകലുകയാണ്. മൈദുഗുരിക്ക് ചുറ്റും 1.2 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുന്നു. 2.4 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയും ആണ്.” നൈറ്റ്സ് ഓഫ് കൊളംബസ് വെളിപ്പെടുത്തുന്നു. ഇത്തരം ആളുകളെക്കുറിച്ചു പഠിക്കുകയും അവർക്കായി സഹായങ്ങൾ എത്തിക്കുകയും ആണ് ഈ ക്രിസ്ത്യൻ സന്നദ്ധ സംഘടന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.