കെസിഡബ്ല്യുഎ-യുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 101-ാമത് ക്‌നാനായ മലങ്കര പുനരൈക്യ വാര്‍ഷികവും കെസിഡബ്ല്യുഎ മലങ്കര ഫൊറോന വാര്‍ഷികവും ജൂലൈ 9 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 3 മണി വരെ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെടും.

ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കും. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.

മലങ്കര ക്‌നാനായ സമുദായത്തിന്റെ ചരിത്ര ആരാധനക്രമ വിഷയങ്ങളെക്കുറിച്ച് റവ. ഡോ. ബിജോ കൊച്ചാദംപള്ളില്‍, ഫാ. ബോബി ചേരിയില്‍, ഫാ. റെന്നി കട്ടേല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. കെ.സി.ഡബ്ല്യു.എ ഫൊറോന യൂണിറ്റ് ഭാരവാഹികളും വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.