ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ജന്മദിന ഓൺലൈൻ സംഗമം നാളെ

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിത അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച് അതിരൂപതാ തലത്തിൽ ജന്മദിനസംഗമം നാളെ, നവംബർ 27-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 -ന് ഓൺലൈനിൽ നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും.

1972 -ലാണ് കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി കെ.സി.ഡബ്ല്യു.എ. പ്രവർത്തനം ആരംഭിച്ചത്. കെ.സി.ഡബ്ല്യു.എ. മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.  കെ.സി.ഡബ്ല്യു.എ. സെക്രട്ടറി സിൻസി പാറേൽ, ട്രഷറർ ബീന മാക്കീൽ, മലബാർ റീജിയൺ പ്രസിഡന്റ് ജയ്‌നമ്മ മോഹൻ, മലബാർ റീജയൺ സെക്രട്ടറി ജോയിസ് ജോൺ, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പിൽ, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയിൽ എന്നിവർ പ്രസംഗിക്കും. സംഗമത്തോടനുബന്ധിച്ച്  കെ.സി.ഡബ്ല്യു.എ. അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

സിൻസി പാറേൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.