ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്: നേതൃസംഗമം ഇന്ന് ചൈതന്യയിൽ

ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സ് അതിരൂപതാ നേതൃസംഗമം ഇന്ന് (ശനിയാഴ്ച്ച) ചൈതന്യയിൽ ചേരും. ഉച്ചകഴിഞ്ഞ് 4 മണിക്ക് കെ.സി.സി. പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് നേതൃസംഗമം ഉദ്ഘാടനം ചെയ്യും.

തോമസ് ചാഴിക്കാടൻ എംപി-യെ യോഗത്തിൽ ആദരിക്കും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യസന്ദേശം നൽകും. അതിരൂപത ഭാരവാഹികളായ ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പിൽ, തൂഫാൻ തോമസ്, ബാബു കദളിമറ്റം, പ്രൊഫ. തോമസ് മുല്ലപ്പള്ളി, ജോസ് തൊട്ടിയിൽ, ബേബി മുളവേലിപ്പുറം എന്നിവർ പ്രസംഗിക്കും.

കേരളത്തിലെ 140 യൂണിറ്റുകളിൽ നിന്നായി 560 പ്രതിനിധികൾ നേതൃസംഗമത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ