ചെല്ലാനം മുതൽ കണ്ണമാലി വരെയുള്ള പ്രദേശത്ത് തീര സംരക്ഷണത്തിന് 344 കോടി അനുവദിച്ച നടപടി സ്വാഗതം ചെയ്ത് കെ എൽ സി എ

കൊച്ചി – തീര സംരക്ഷണത്തിനായി 344 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടി കെ എൽ സി എ സംസ്ഥാന സമിതി സ്വാഗതം ചെയ്തു. അതേസമയം മുൻകാലങ്ങളിൽ പ്രഖ്യാപിച്ച ജിയോട്യൂബ് ഉൾപ്പെടെയുള്ള പദ്ധതികൾ പോലെയാകാതെ അടുത്തവർഷകാലത്തിനു മുമ്പ് തീരത്ത് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഈ അവസ്ഥയിൽ ഇനി ഒരു കാലവർഷം കൂടി നേരിടാനുള്ള കരുത്ത് ഈ പ്രദേശത്തിനില്ല. 344 കോടി രൂപ ചെലവഴിച്ച് ചെല്ലാനം മുതൽ കണ്ണമാലി വരെയുള്ള പ്രദേശത്ത് പുലിമുട്ടും ടെട്രാ പോഡ് കടൽഭിത്തിയും നിർമ്മിക്കുകയാണ് പുതിയ പദ്ധതി.

മുൻകാല പദ്ധതി പ്രഖ്യാപനങ്ങളിൽ നിന്നും, പിന്നീട് അവ പൂർത്തിയാക്കാത്ത സാഹചര്യങ്ങളിൽ നിന്നും അനുഭവങ്ങൾ ഉൾക്കൊണ്ട് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽസെക്രട്ടറി ഷെറി ജെ തോമസ്, പശ്ചിമ കൊച്ചി തീര വികസന സമിതി കൺവീനറും കെഎൽസിഎ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ടി എ ഡാൽഫിൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.