ചെല്ലാനം കടല്‍ ആക്രമണവുമായി ബന്ധപ്പെട്ട് തീരസുരക്ഷാ അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് കെ എല്‍ സി എ.
പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടന്ന സമരത്തില്‍ ഉദ്യോഗസ്ഥരായ ഒരാളെപ്പോലും സമരക്കാര്‍ തടഞ്ഞിരുന്നില്ല. തങ്ങളെ തടഞ്ഞതായി ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനും പരാതി നല്‍കിയിട്ടുമില്ല. എന്നിട്ടും ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയെന്നും കളവായി കേസെടുത്ത നടപടി ശരിയല്ല. യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ കടല്‍ഭിത്തി തകരാന്‍ ഇടയാക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും സ്വത്തുവകകള്‍ നശിക്കുന്നതിന് കാരണമാവുകയും ചെയ്ത അധികാരികള്‍ക്കെതിരെയാണ് അശ്രദ്ധയ്ക്കും കൃത്യവിലോപം വരുത്തിയതിനും ക്രിമിനല്‍ കേസ് എടുക്കേണ്ടത് എന്ന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ചൂണ്ടിക്കാട്ടി.