ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്ക് എതിരായുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ക്രൈസ്തവ സമൂഹത്തിനു എതിരായിയുള്ള ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴച്ചകളില്‍ മാത്രം പന്ത്രണ്ടോളം ആക്രമണ പരമ്പരകളാണ് ഇവിടെ  അരങ്ങേറിയത്.

തീവ്ര ഹൈന്ദവ വിശ്വാസികളുടെ നേതൃത്വത്തില്‍, പ്രാദേശിക പോലീസ് വക്തങ്ങളുടെ പിന്തുണയോടെയാണ് ഇത് അരങ്ങേറുന്നത് എന്ന് എ. സി. മൈക്കിള്‍ രേഖപ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ വിശ്വാസിയുമായ ഇദ്ദേഹം മുമ്പ് ഇന്ത്യയിലെ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ കമ്മീഷന്‍റെ അംഗമായിരുന്നു. ഈ മാസം മാത്രം ഉത്തര്‍പ്രദേശിലെ ജോഹ്ന്പൂര് ജില്ലയില്‍ 12 ആക്രമണ പരമ്പരകളാണ് അരങ്ങേറിയത് എന്ന് അദ്ദേഹം രേഖപ്പെടുത്തി.

ഇതിനു എതിരായി ശബ്ദമുയര്‍ത്തിയ പല പ്രൊടെസ്റെന്‍റ്റ് പാസ്റ്ററുമാരും ഇന്ന് ജയിലിലാണ്. അര്‍ദ്ധ രാത്രിയില്‍ അറസ്റ്റ് ചെയ്തു കള്ളകേസുകള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ദുര്‍ഗ പ്രസാദ്‌ എന്ന ഒരു സുവിശേഷകനെയും 270 ക്രൈസ്തവരെയുമാണ്‌ അറസ്റ്റ്‌ ചെയ്തു നീക്കിയത്. ഇത് ഒരു വലിയ അനിശ്ചിതത്വം ആണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.