‘അവരെ കുറിച്ച് സ്നേഹത്തിന്റെ ഓർമ്മകൾ മാത്രമേ ഉള്ളു’: ഇറ്റാലിയൻ കന്യാസ്ത്രീയുടെ കൊലയാളി  

കൗമാരക്കാരികളായ മൂന്നു പെൺകുട്ടികൾ ചേർന്ന് 60 വയസുകാരിയായ ഒരു സന്യാസിനിയെ കൊലപ്പെടുത്തിയ സംഭവം ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇരുപതു വർഷങ്ങൾക്കിപ്പുറം തങ്ങൾ കൊലപ്പെടുത്തിയ മരിയ ലോറ മൈനെറ്റി എന്ന ആ സന്യാസിനിയെ ഓർത്ത് വിലപിക്കുകയാണ് ഈ കൗമാരക്കാരികൾ. സ്നേഹത്തിന്റേതായ ഓർമ്മകൾ മാത്രമാണ് തങ്ങൾ കൊലപ്പെടുത്തിയ ആ സന്യസിനിയെ കുറിച്ച് ഉള്ളതെന്ന് ഇവർ വെളിപ്പെടുത്തുന്നു.

“മരണത്തോട് അടുത്ത നിമിഷവും അവർ കരഞ്ഞു കൊണ്ട് നിങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയില്ലെന്നു പറഞ്ഞു. അവർ ഞങ്ങളോട് ക്ഷമിച്ചു” സാത്താനിക ആചാരത്തിന്റെ ഭാഗമായി സന്യാസിനിയെ കൊലപ്പെടുത്തിയ മിലേന ഡി ജിയാംബാറ്റിസ്റ്റ, അംബ്ര ഗിയാനാസോ, വെറോണിക്ക പിയട്രോബെല്ലി എന്നിവർ കുറ്റസമ്മതത്തിൽ വെളിപ്പെടുത്തി.

വടക്കൻ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച മൈനെറ്റി പതിനെട്ടാം വയസ്സിൽ കുരിശിന്റെ സഹോദരിമാരുടെ സഭയിൽ പ്രവേശിച്ചു. 1984 -ൽ ചിയാവെന്നയിലെ കോൺവെന്റിലേക്ക് മാറിയ സി. മൈനെറ്റി അവിടുത്തെ സുപ്പീരിയർ ആയിരുന്നു. നാടുകടത്തപ്പെട്ട യുവാക്കളോടും ദരിദ്രരോടും ഉള്ള സാമൂഹികവും ജീവകാരുണ്യപരവുമായ ജീവിതശൈലിക്ക് ഉടമയായിട്ടാണ് സി. മൈനെറ്റി ആ ചെറിയ പട്ടണത്തിൽ അറിയപ്പെട്ടിരുന്നത്. “ദുർബലരോട് നിരുപാധികമായ സ്നേഹമുണ്ടായിരുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ സാക്ഷിയായ ഒരു ജീവിതമായിരുന്നു ആ സന്യാസിനിയുടേത്. എല്ലാവരെയും കേൾക്കാൻ അവർ തയ്യാറായിരുന്നു.” സി. മൈനെറ്റിയെ അടുത്ത് അറിയാവുന്ന ഒരു വ്യക്തി വെളിപ്പെടുത്തുന്നു.

ഒരു പെൺകുട്ടി ബലാത്സംഗത്താൽ ഗർഭിണിയാണെന്നും അവളുമായി സംസാരിക്കേണ്ടതുണ്ടെന്നും പറഞ്ഞ് ആണ് സി. മൈനെറ്റിയെ കൗമാരക്കാരികളായ പെൺകുട്ടികൾ മഠത്തിനു പുറത്ത് എത്തിച്ചത്. തുടർന്ന് അവരെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. കറുത്ത വസ്ത്രം ധരിച്ച മൂന്ന് പെൺകുട്ടികൾ ചേർന്ന് സി. മൈനെറ്റിയെ കത്തികൊണ്ട് 18 തവണ കുത്തുകയും അടിക്കുകയും ചെയ്തു. ഒരാൾ ആറുപ്രാവശ്യം വീതം  മൂന്നുപേരും ആ വയോധികയായ സന്യാസിനിയെ കുത്തി.

“ഞാൻ സിസ്റ്റർനെ ഒരു കെണിയിലേക്ക് വലിച്ചിഴച്ച് വഞ്ചിച്ചു, എന്നിട്ട് ഞാൻ അവരെ കൊന്നു, ഞങ്ങൾ ഇത് ചെയ്യുമ്പോൾ അവൾ ഞങ്ങളോട് ക്ഷമിച്ചു,” കൊലയാളികളിൽ ഒരാളായ മിലേന ഡി ജിയാംബാറ്റിസ്റ്റ  ഈ സംഭവത്തിനു നാളുകൾക്കു ശേഷം സി. മൈനെറ്റിയുടെ സന്യാസ സമൂഹത്തിന് എഴുതിയ കത്തിൽ വെളിപ്പെടുത്തുന്നു. “എനിക്ക് സിസ്റ്ററിനെ കുറിച്ച് സ്നേഹത്തിന്റെ ഓർമ്മകള്‍ മാത്രമേയുള്ളൂ. അതിനുപുറമെ,  സാത്താനെ വളരെ നിസാരമായി തോൽപ്പിച്ച ഒരു സ്ത്രീ ആയിരുന്നു അവർ” -മിലേന കൂട്ടിച്ചേർത്തു.

എപ്പോൾ എനിക്ക് എല്ലാം അതിജീവിക്കുവാനുള്ള കൃപയും സഹായവും ആ സന്യാസിനിയിൽ നിന്നും അനുഭവിക്കുവാൻ കഴിയുന്നു. എപ്പോഴും പ്രാർത്ഥിക്കുവാൻ സാധിക്കുന്നു. ഒരു മികച്ച വ്യക്തിയാകാൻ അവൾ എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മിലേന വ്യക്തമാക്കി. മെയ് മാസത്തിൽ, ഫ്രാൻസിസ് മാർപാപ്പ ധന്യയായി പ്രഖ്യാപിച്ച ഈ സന്യാസിനിയെ രക്തസാക്ഷിയായി സഭ അംഗീകരിച്ചിരുന്നു. സി. മൈനെറ്റി, തന്റെ കൊലപാതകത്തിന്റെ 21-ാം വാർഷികമായ 2021 ജൂൺ 6 -ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.