തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികനെ മോചിപ്പിച്ചു

നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്ത് നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു. 2018 -ന് ശേഷം രണ്ടാം പ്രാവശ്യം ആണ് ഫാ. ജൂഡ് ഒനിയാബാദിയെ തട്ടിക്കൊണ്ട് പോകുന്നത്. തട്ടിക്കൊണ്ടുപോയവർക്ക് മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ചൊവ്വാഴ്ച വൈദികനെ അവർ വിട്ടയച്ചു.

ഇസെലെ-ഉകുവിൽ നിന്ന് 10 മൈൽ തെക്കുകിഴക്കായി ഇസെലെ-അസാഗ്ബയിലെ സെയിന്റ്സ് പീറ്റർ & പോൾ കത്തോലിക്കാ ഇടവകയിലെ വൈദികനാണ് ഫാ. ജൂഡ്. ഇരുപത്തി ആറാം തീയതി അദ്ദേഹത്തിൻറെ കൃഷിയിടത്തിൽനിന്നുമാണ് ആയുധധാരികൾ തട്ടിക്കൊണ്ട് പോയത്. 54 -കാരനായ ഒനിയേബാഡി തന്റെ കൃഷിസ്ഥലം പരിശോധിക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും പോയതായിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു പേരെയും തട്ടിക്കൊണ്ടുപോയി എങ്കിലും വൈദികനെ ഒഴിച്ച് മറ്റുള്ളവരെ വൈകാതെ തന്നെ വിട്ടയച്ചിരുന്നു.

സെപ്റ്റംബർ 29 വൈകുന്നേരം നാലരയോടെ ഫാ. ജൂഡിനെ വിട്ടയച്ചതായി രൂപതാധികൃതർ വെളിപ്പെടുത്തി. നിസാരമായ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും ഗുരുതരമല്ല എന്നും വൈദികൻ സുഖമായി വരുന്നു എന്നും രൂപത വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.