നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

കഴിഞ്ഞയാഴ്‌ച ഏതാനും തോക്കുധാരികൾ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാദർ നിക്കോളാസ് ഓബോ എന്ന വൈദികനെ വിട്ടയച്ചു. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വിട്ടയച്ചുവെന്ന് രൂപതാ അധികൃതർ അറിയിച്ചു.

“ഫാദർ നിക്കോളാസ് ഒബോയെ വിട്ടയച്ചു. നിങ്ങളുടെ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി.” യുറോമി രൂപതയുടെ വക്താവ് തൻ്റെ സന്ദേശത്തിൽ അറിയിച്ചു. നൈജീരിയയിൽ നിന്നും ഫെബ്രുവരി 13 ന് നിരവധി കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. അവരെക്കുറിച്ചുള്ള ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല. നൈജീരിയയിൽ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ട് പോകലും കൊലപാതകങ്ങളും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ക്രിസ്ത്യാനികളായ നൈജീരിയക്കാരെ നിരന്തരം കൊല്ലപ്പെടുത്തുന്നതിൽ ഞാൻ ഞെട്ടിപ്പോയെന്ന് നൈജീരിയൻ പ്രസിഡൻറ് ഈ അടുത്തയിടെ പ്രസ്താവിച്ചിരുന്നു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രദ്ധയും നൽകുന്നില്ലാത്ത അവസ്ഥ ഇവിടുത്തെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.