ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി നാലു വയസുകാരന്‍ അജാക്‌സ്

തൃശൂര്‍: ദുരിത ബാധിതര്‍ക്കു നല്‍കാനുള്ള ‘സാന്ത്വന’ കിറ്റുകള്‍ ഒരുക്കാന്‍ ഒരു കൈ സഹായവുമായി നാലു വയസുകാരന്‍. അതിരൂപതയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളടങ്ങുന്ന കിറ്റ് ഒരുക്കാന്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ അഞ്ചു ദിവസമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് നാലു വയസുകാരന്റെ സേവനം.

തൃശൂര്‍ കൊക്കാലെയിലെ ആലപ്പാടന്‍ ജയിംസിന്റേയും ആന്‍സിയുടേയും മകന്‍ അജാക്‌സ് ആണ് ദുരിത ബാധിതര്‍ക്കു സഹായഹസ്തമേകുന്ന നാലു വയസുകാരന്‍. അമ്മയ്ക്കും സെന്റ് അഗസ്റ്റിസ് മഠത്തിലെ സിസ്റ്റര്‍മാര്‍ക്കുമൊപ്പമാണ് അജാക്‌സിന്റെ സേവനം. ദുരിതബാധിതര്‍ക്കു നല്‍കാനുള്ള കിറ്റ് ഒരുക്കാനും ഭക്ഷണ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും ഇരുന്നൂറോളം പേരാണ് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വോളണ്‍ിയര്‍മാരായി സേവനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.