ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും

ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. യേശു പിറന്നതിന്റെ ആഘോഷമായ ക്രിസ്തുമസ് ഭൂമിയിൽ സമാധാനം എന്ന മഹത്തായ സന്ദേശത്തിലൂടെ നൽകുന്നത് അനുകമ്പയുടെയും സ്നേഹത്തിന്റെയും ക്ഷമാ ശീലത്തിന്റെയും ശാശ്വത ചൈതന്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആഹ്ലാദപ്രദമാകട്ടെ ഈ ക്രിസ്തുമസ് എന്ന് ഗവർണർ ആശംസിച്ചു.

കോവിഡ് മഹാമാരിയിയിൽ നിന്ന് ശാസ്ത്രലോകം തയാറാക്കുന്ന വാക്‌സിനിലൂടെ മനുഷ്യ ജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിൽ ലോകമൊന്നടങ്കം നിൽക്കുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. പുതുവർഷം മഹാമാരിയിൽ നിന്നുള്ള വിടുതലിന്റേതാകട്ടെയെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തിൽ ക്രിസ്മസ് സന്ദേശം 2021ൽ അർഥവത്താകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.