തീവ്രവാദികളുടെ പിടിയിലമരുന്ന കേരളം: മുന്നറിയിപ്പുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ

അടുത്തകാലത്തായി കേരളത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും അറിഞ്ഞും അറിയാതെയും കടന്നുകയറിയ തീവ്രവാദത്തിന്റെ മുഖങ്ങളെ തുറന്നുകാട്ടി പ്രഗത്ഭ ധ്യാനഗുരുവായ ഫാ. സേവ്യർ ഖാൻ വട്ടായിൽ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള മാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടും ആധുനികസമൂഹത്തിൽ തീവ്രവാദത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേരളം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

പുതിയ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും നവോത്ഥാനചിന്തകളും കടന്നുവരുമ്പോൾ അതിനു പിന്നാലെ കൊടിപിടിച്ച് ഇറങ്ങിപ്പുറപ്പെടാതെ അതിനു പിന്നിലുള്ള തല്പരശക്തികളെക്കുറിച്ച് ബോധവാന്മാരാകണം. നാം ജീവിക്കുന്ന സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കുവാനുള്ള സാമാന്യബോധം എല്ലാ മനുഷ്യർക്കും ഉണ്ടാകണമെന്ന് വട്ടായിൽ അച്ചൻ തന്റെ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. നാളുകൾക്കിപ്പുറം അതിവേഗതയിൽ പരിണാമം സംഭവിക്കുന്ന മലയാളമണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ തഴച്ചുവളരുകയാണെന്നും അച്ചൻ മുന്നറിയിപ്പ് നൽകുന്നു.

വിവിധ സാമൂഹികമണ്ഡലങ്ങളിൽ വന്നുഭവിച്ച മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ പിന്നിൽ ടാർഗെറ്റ്  ചെയ്ത് പ്രവർത്തനങ്ങൾ നടത്തുന്ന സമൂഹങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയും. സമൂഹത്തിൽ ഉന്നതരായിട്ടുള്ള ആളുകളെ കൂടെ നിർത്താൻ ഇത്തരം ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്ന് കാരശ്ശേരി മാഷിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അച്ചൻ വ്യക്തമാക്കുന്നു. ഒപ്പം ഇന്ത്യയിലെ കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം യുഎൻ ഉൾപ്പെടെ സ്ഥിരീകരിച്ചിട്ടും നടപടികളെടുക്കാത്ത ഭരണപക്ഷങ്ങളുടെ നിഷ്പക്ഷമനോഭാവത്തെയും അച്ചൻ ചോദ്യം ചെയ്യുന്നുണ്ട്.

സന്ദേശത്തിന്റെ പൂർണ്ണരൂപം കാണാം:-

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.