ലവ് ജിഹാദ്: കോഴിക്കോട് പെൺകുട്ടിക്ക് പിന്തുണയുമായി കെസിവൈഎം

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യെ വ​ഞ്ചി​ച്ചു പീ​ഡി​പ്പി​ച്ചു മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു നി​ർ​ബ​ന്ധി​ച്ച സം​ഭ​വ​ത്തി​ൽ​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്ന് കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി. ഇതിനെതിരെ നാ​ളെ കേ​ര​ള​ത്തി​ലെ എ​ല്ലാ കെ​സി​വൈ​എം യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ‘പ്ര​ണ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ൾ’ എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.

ഇ​ത്ത​രം അ​ധാ​ർമ്മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരെ ജാ​തി-മ​ത-രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ ആവശ്യപ്പെട്ടു. ഒ​രു പെ​ണ്‍കു​ട്ടി​ക്ക് ഇ​ത്ത​രം അ​നു​ഭ​വം നേ​രി​ടേ​ണ്ടി ​വ​ന്നാ​ൽ, അ​ഭി​മാ​നപ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലോ ഭീ​ഷ​ണി​യു​ടെ പേ​രി​ലോ പ​രാ​തി​പ്പെ​ടാ​നോ നി​യ​മന​ട​പ​ടി​ക​ളി​ലേ​യ്ക്കു പോ​കാ​നോ മാ​താ​പി​താ​ക്ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. ഭൂരിഭാഗം കേസുകളിലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യനേ​താ​ക്ക​ളും സ​മ്മ​ർദ്ദം ചെ​ലു​ത്തി ഒ​ത്തു​തീ​ർപ്പ് ന​ട​ത്തു​ന്ന​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ഇത് പലപ്പോഴും പ്ര​തി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​ണ്.