കെസിവൈഎം ഗ​വേ​ഷ​ക വി​ഭാ​ഗത്തിനു തുടക്കമായി

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സരം​​ഗ​​ത്തും സാമ്പ​​ത്തി​​ക പ​​ഠ​​ന​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​യി നി​​ൽ​​ക്കു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളെ ഒ​​രു​​മി​​ച്ചുചേ​​ർത്ത് അ​​ത​​തു മേ​​ഖ​​ല​​ക​​ളി​​ൽ അ​​വ​​ർ​​ക്കു​​ള്ള അ​​റി​​വ് യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കും സ​​മൂ​​ഹ​​ത്തി​​നും പൊ​​തു​​വാ​​യി ല​ഭ്യ​മാ​ക്കു​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​ടെ കെ​സി​വൈ​എം സം​​സ്ഥാ​​ന സ​​മി​​തി രൂ​പം ന​ൽ​കിയ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ- ​സാമ്പ​​ത്തി​​ക ​​കാ​​ര്യ ഗ​​വേ​​ഷ​​കവി​​ഭാ​​ഗ ഫോ​​റ​​ത്തി​​നു തു​ട​ക്ക​മാ​യി.

ഫോ​​റ​​ത്തി​​ന്‍റെ പ്ര​​ഥ​​മ സ​​മ്മേ​​ള​​നം പി​​ഒ​​സി-യി​​ൽ കോ​​ട്ട​​പ്പു​​റം ബി​​ഷ​​പ് ഡോ.​​ ജോ​​സ​​ഫ് കാ​​രി​​ക്ക​​ശേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​റി​​വാ​​ണ് ഒ​​രാ​​ളെ ന​​ല്ല മ​​നു​​ഷ്യ​​നാ​​ക്കി മാ​​റ്റു​​ന്ന​​തെ​​ന്നും അ​​റി​​വി​​ന്‍റെ ത​​ല​​ങ്ങ​​ൾ തേ​​ടു​​ന്ന​​വ​​രാ​​ക​​ണം യു​​വ​​ജ​​ന​​ങ്ങ​​ളെ​​ന്നും ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് കാ​​രി​​ക്ക​​ശേ​​രി പ​​റ​​ഞ്ഞു.

കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​ക്കാട​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര ആ​​മു​​ഖപ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഫാ. ​​വ​​ർ​​ഗ്ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട് ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു.

തെ​​യോ​​ഫി​​ലോ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലും മു​​ൻ കെ​​സി​​വൈ​​എം സെ​​ന​​റ്റ് മെ​​മ്പ​​​​റു​​മാ​​യി​​രു​​ന്ന പ്ര​​ഫ. ഡോ. ​​കെ.​​വൈ. ബെ​​ന​​ഡി​​ക്‌​ട് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ-​​സാ​​മ്പ​​ത്തി​​ക രം​​ഗ​​ങ്ങ​​ളി​​ലെ നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ക്ലാ​​സ് ന​​യി​​ച്ചു.