കെ.സി.വൈ.എം പെരിമ്പടാരി യൂണിറ്റ് മുന്‍ ഭാരവാഹികളുടെ സംഗമവും ഓണാഘോഷവും നടത്തി

മണ്ണാര്‍ക്കാട്: കെ.സി.വൈ.എം പെരിമ്പടാരി യൂണിറ്റിന്റെ ആരംഭം മുതല്‍ ഇതു വരെയുള്ള മുഴുവന്‍ ഭാരവാഹികളുടെയും സംഗമവും ഓണാഘോഷവും നടത്തി. കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കോലംകണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മുന്‍ രൂപത പ്രസിഡന്റ് ജിതിന്‍ മോളത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് വികാരി ഫാ. സേവ്യര്‍ തെക്കനാല്‍ ആമുഖ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ജിതിന്‍ മുടയാനിക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ കാഞ്ഞിരത്തിങ്കല്‍, കൈക്കാരന്‍ ജോസ് കാട്രുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കര്‍ണ്ണാടകയുടെ എം.എ ലിംഗ്വിസ്റ്റിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റിയ ഇവാഞ്ചിലിന്‍ പാറേമ്മേലിനെ ഫാ. ജസ്റ്റിന്‍ കോലംകണ്ണി ഉപഹാരം നല്കി ആദരിച്ചു. കെ.സി.വൈ.എം രൂപത ആനിമേറ്റര്‍ സി. മെല്‍ഫിയെ യൂണിറ്റ് ആനിമേറ്റര്‍ വിന്‍സി ജോസ് മലമേല്‍ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് യൂണിറ്റിന്റെ മുന്‍ ഭാരവാഹികളെ ഫൊറോന ഡയറക്ടര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.

മുന്‍ യൂണിറ്റ് ഭാരവാഹികളായ മെബിന്‍ കൊച്ചത്തിപ്പറമ്പില്‍, മാത്തച്ചന്‍ കാഞ്ഞിരത്തിങ്കല്‍, ബീന കൂനംതടത്തില്‍, ജോസഫ് പള്ളിനീരാക്കല്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കെ.സി.വൈ.എം മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ജിത്തു ജോസ് സംഘടനയുടെ പതാക ഉയര്‍ത്തി. കെ.സി.വൈ.എം അംഗങ്ങള്‍ പ്രാര്‍ത്ഥനാ നൃത്തം അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സജിന്‍ മാളിയേക്കല്‍ സ്വാഗതവും ലിബിമോള്‍ ആലക്കക്കുന്നേല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും വിവിധ കായിക മത്സരങ്ങളുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.