ബഫർസോൺ കരട് വിജ്ഞാപനത്തിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി കെ.സി.വൈ.എം തരിയോട് മേഖല

ബഫർസോൺ കരട് വിജ്ഞാപന പ്രഖ്യാപനത്തിനെതിരെ കെ.സി.വൈ.എം തരിയോട് മേഖലാ കൂട്ടായ്മ. കർഷകരെ കെണിയിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതീകാത്മക കെണിക്കൂടുമായി കെ.സി.വൈ.എം യുവജനങ്ങൾ. കെണിക്കൂട്ടിൽ കടുവക്കു പകരം കർഷകനെ ഇരുത്തി, കർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന വന്യമൃ ശല്യത്തെയും ബഫർസോൺ പ്രഖ്യാപനവും ചൂണ്ടിക്കാണിച്ചുകൊണ്ട് കെ.സി.വൈ.എം തരിയോട് മേഖലയിലെ യുവജനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കെ.സി.വൈ.എം തരിയോട് മേഖലാ പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയിൽ നേതൃത്വം നൽകുകയും മേഖലാ ഡയറക്ടർ റവ. ഫാ. സിനീഷ് പുത്തൻപുര, ആനിമേറ്റർ സിസ്റ്റർ സിസിലി എസ്.എച്ച്, വൈസ് പ്രസിഡന്റ് അപർണ്ണ, സെക്രട്ടറി മാരായ മെബിൻ, ജെസ്ലിൻ, കോഡിനേറ്റർ വിനയ, സിൻഡിക്കേറ്റ് അംഗം സെലിൻ, അലൻ തുടങ്ങിയവർ ഈ പ്രതീകാത്മക പ്രതിഷേധത്തിന് നേതൃത്വം നൽകി.

തരിയോട് മേഖലയിലെ എല്ലാ യൂണിറ്റ് ഭാരവാഹികളും ആനിമേറ്റർമാരും സജീവപങ്കാളികളായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.