പുകയില വിരുദ്ധദിനത്തിൽ തെരുവുനാടകവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

ലോക പുകയില വിരുദ്ധദിനത്തിൽ മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലിയോട് അനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിലും കുടുബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും ചൂണ്ടികാണിച്ചു കൊണ്ട് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി തെരുവുനാടകം സംഘടിപ്പിച്ചു.

മാനന്തവാടി, നാലാം മൈൽ, പനമരം, ബത്തേരി, പുൽപ്പള്ളി എന്നിടങ്ങളിൽ നടന്ന തെരുവുനാടകത്തിൽ വിവിധ മേഖലകളിൽ നിന്നായി 12 കലാകാരന്മാർ അണിനിരന്നു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ, വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്,  ബ്രാവോ പുത്തൻപറമ്പിൽ, അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സിസ്റ്റർ സാലി സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.