അധ്യയന വർഷാരംഭത്തിനു മുന്നോടിയായി വിദ്യാലയ ശുചീകരണവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മാനന്തവാടി രൂപത പരിധിയിൽപെടുന്ന പൊതുവിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും ശുചീകരിക്കുന്ന യജ്ഞത്തിനു തുടക്കമായി. മേഖലകളുടെയും യൂണിറ്റുകളുടെയും സഹകരണത്തോടെ അദ്ധ്യാപകരോടും സ്കൂൾ അധികൃതരോടും ചേർന്നു നടത്തപ്പെടുന്ന പ്രവർത്തനത്തിന്റെ രൂപതാതല ശുചീകരണം 2022 മെയ്‌ 28-ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ, വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ബ്രാവോ പുത്തൻപറമ്പിൽ, അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സി. സാലി സിഎംസി, കൊമ്മയാട് ഇടവക വികാരി ഫാ. ജോസ് കപ്യാരുമലയിൽ, സിൻഡിക്കേറ്റ് അംഗം ഷിതിൻ ആർപ്പത്താനത്ത്, ദ്വാരക മേഖല പ്രസിഡന്റ്‌ ബിബിൻ പിലാപ്പിള്ളിൽ, കൊമ്മയാട് യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ലിഡ, കൊമ്മയാട് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.