കെ.സി.വൈ.എൽ അതിരൂപതാതല യുവജന ദിനാഘോഷം നടത്തപ്പെട്ടു

കെ.സി.വൈ.എൽ സംഘടനയുടെ 52 -മത് അതിരൂപതാ തല യുവജന ദിനാഘോഷം 2021 ജൂലൈ 18 -ന് നടത്തപ്പെട്ടു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എൽ പതാക ഉയർത്തുകയും അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യുവജന ദിനാഘോഷം 2021 ജൂലൈ 18 വൈകുന്നേരം 6 മണിക്ക് സൂമിലൂടെ നടത്തപ്പെട്ടു. അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപോലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിൽ ആമുഖസന്ദേശം നൽകുകയും ബഹു. ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അഫ്രേം പിതാക്കന്മാർ സന്ദേശമറിയിച്ചു. അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആശംസകൾ അറിയിച്ചു.

യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കെ.സി.വൈ.എൽ മുൻകാല പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് ക്നാനായ സമുദായത്തിന്റെ തനതായ കലാരൂപം മാർഗം കളിയും യുവജനങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. മനോഹരമായ ഗാനങ്ങളും അത്യുഗ്രൻ നൃത്തങ്ങളുമായി ഈ യുവജന ദിനാഘോഷം ഏറ്റവും മനോഹരമാക്കുവാൻ അതിരൂപതാ സമിതിക്കു സാധിച്ചു.

യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതവും വിശിഷ്ടാതിഥികൾക്ക് അതിരൂപത വൈസ് പ്രസിഡന്റും മലബാർ റീജിയൺ പ്രസിഡന്റുമായ ആൽബർട്ട് തോമസ് നന്ദിയും യോഗത്തിന് അതിരൂപത വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നന്ദിയും അർപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളായ അച്ചു അന്ന ടോം, അമൽ അബ്രാഹം, ശ്രീ. ഷെല്ലി ആലപ്പാട്ട്, സി. ലേഖ SJC എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.