ക്‌നാനായ കാത്തലിക് വിമൺസ് അസോസ്സിയേഷൻ വനിതാ ഷട്ടിൽ ടൂർണമെന്റ് – മ്രാല യൂണിറ്റ് ജേതാക്കൾ

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിരൂപതാ-തല വനിത ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ ചുങ്കം ഫൊറോനയിലെ മ്രാല യൂണിറ്റിൽ നിന്നുള്ള സൗജമ്മ ഷാജി, സിബി ബോബൻ എന്നിവർ ജേതാക്കളായി.

കിടങ്ങൂർ ഇടവകയിൽ നിന്നുള്ള കേണൽ ത്രേസ്യാമ്മ ജോസ്, റജീന ജോ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും, പിറവം ഇടവകയിലെ ചിന്നു മാത്യു, ബിജി ജിൻസ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അമലഗിരി ഷട്ടിൽ ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗത്ത് ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് ജോളി ജെയിംസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിഡബ്ല്യുഎ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ഭാരവാഹികളായ സിൻസി പാറേൽ, ബിന നെടുഞ്ചിറ, മേഴ്‌സി വെട്ടുകുഴിയിൽ, ജെസ്സി ചെറുപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.