കെ.സി.ഡബ്ലു.എ. ഉഴവൂർ ഫൊറോന വാർഷികാഘോഷം നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസ്സിയേഷൻ ഉഴവൂർ ഫൊറോന വാർഷികം പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെട്ടു.

കെസിഡബ്ലുഎ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷികസമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിഡബ്ലുഎ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന ചാപ്ലയിൻ ഫാ. ജോർജ്ജ് കപ്പുകാലായിൽ ആമുഖസന്ദേശം നൽകി. ഫാ. എൻ.ഐ. മൈക്കിൾ, പ്രൊഫ. മേഴ്‌സി മൂലക്കാട്ട്, കുഞ്ഞുമോൾ റോയി, സി. കരുണ, ജിൻസൺ ജേക്കബ്, ജെയിൻ ഡെമിൻ, ജെസ്സി സിറിയക്, ഡോളി ജോസ്, ലിസ്സി സുഭാഷ് എന്നിവർ പ്രസംഗിച്ചു.