ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പടമുഖം ഫൊറോന മാതൃദിനാഘോഷവും പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടനവും നിര്‍വ്വഹിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ പടമുഖം ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോന പ്രസിഡന്റ്‌ ലിന്‍സി കുര്യന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മാതൃദിന സന്ദേശം നല്‍കി ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചു.

വിശ്വാസത്തിലും പൈതൃകത്തിലും അടിയുറച്ചു നിന്ന്‌ പ്രതികൂല സാഹചര്യങ്ങളിലും കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും മഹത്തായ മൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുവാന്‍ ക്‌നാനായ വനിതകള്‍ക്കു കഴിയണമെന്ന്‌ ഉദ്‌ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പടമുഖം ഫൊറോന വികാരി ഫാ.ജോബി പുച്ചൂകണ്ടത്തില്‍ ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോന ചാപ്ലെയിന്‍ ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പില്‍, മഞ്ചു ജിന്‍സ്‌, ലൂസി വാലേല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോന യൂണിറ്റ്‌ ചാപ്ലെയിന്‍മാര്‍ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ യൂണിറ്റ്‌ ഭാരവാഹികള്‍ വിവിധ യൂണിറ്റിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഫാ. ജോബി പൂച്ചൂകണ്ടത്തില്‍, ഫൊറോന ചാപ്ലെയിന്‍, കെ.സി.ഡബ്ല്യു.എ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.