കെ.സി.ഡബ്ല്യു.എ സ്‌ത്രീകള്‍ നന്മയുടെ ചാലകശക്തികള്‍ – ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

കോട്ടയം അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ‘സ്‌ത്രീകള്‍ നന്മയുടെ ചാലകശക്തികള്‍’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 26 ഞായറാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ആന്‍സി ജോര്‍ജ്ജ്‌ ക്ലാസ്സ്‌ നയിക്കും. സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ തോമസ്‌ പാറാനിക്കല്‍, ഇടയ്‌ക്കാട്ട്‌ ഫൊറോന പ്രസിഡന്റ്‌ ജെയ്‌സി വെള്ളാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം അതിരൂപതയിലെ വിവിധ യൂണിറ്റുകളിലെ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

ലിന്‍സി രാജന്‍, പ്രസിഡന്റ്‌ കെ.സി.ഡബ്ല്യു.എ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.