ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ മാതൃദിനാചരണം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ലോകമാതൃദിനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ-യുടെ പ്രഥമ പ്രസിഡന്റ്‌ ശ്രീമതി ലീലാമ്മ മാക്കീല്‍ ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ പ്രസിന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ മുന്‍ അതിരൂപതാ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എയുടെ പ്രഥമ പ്രസിഡന്റ്‌ ശ്രീമതി ലീലാമ്മ മാക്കീലിനെ ചടങ്ങില്‍ ആദരിച്ചു. കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി സിറിയക്‌ ചൊള്ളമ്പേല്‍, ജോയിന്റ്‌ സെക്രട്ടറി ജിജി ഷാജി പൂവേലില്‍, വൈസ്‌ പ്രസിഡന്റ്‌ പെണ്ണമ്മ ജെയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു.

കൂടാതെ മാതൃദിനത്തോടനുബന്ധിച്ച്‌ കെ.സി.ഡബ്ല്യു.എ-യുടെ ഓരോ യൂണിറ്റും ഈ പ്രതിസന്ധിഘട്ടത്തില്‍ അതാത്‌ ഇടവകകളില്‍ ലഭ്യമാക്കേണ്ട സേവനങ്ങള്‍ക്കായുളള സന്നദ്ധത യൂണിറ്റ്‌ ചാപ്ലെയിന്മാരെ അറിയിച്ചു. യൂണിറ്റിന്റെ പരിധിയിലുള്ള ഏതെങ്കിലും വീടുകളിലെ അമ്മമാര്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ മരണപ്പെട്ട അമ്മമാരുണ്ടെങ്കിലോ അവരുടെ വീടുകളിലേക്ക്‌ യൂണിറ്റ്‌ ഭാരവാഹികളിലൊരാള്‍ വിളിച്ച്‌ പിന്തുണ വാഗ്‌ദാനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ സ്വന്തം അമ്മയെ വിളിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്‌തു. യൂണിറ്റിലെ ഏതെങ്കിലും അമ്മമാര്‍ രോഗപശ്ചാത്തലത്തിലുള്ളവരെന്ന്‌ അറിയുന്നുവെങ്കില്‍ അവരെ വിളിച്ച്‌ ക്ഷേമം അന്വേഷിക്കുകയും സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു.

ഷൈനി സിറിയക്‌ ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.